
ബാംഗ്ലൂർ: ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യമായ ഗഗൻയാൻ ദൗത്യത്തിനായുള്ള സർവീസ് മൊഡ്യൂൾ പ്രൊപ്പൽഷൻ സിസ്റ്റം വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു(Gaganyaan mission). ഇതിനു വേണ്ടി കഴിഞ്ഞ ദിവസം 350 സെക്കൻഡ് ദൈർഘ്യമുള്ള എസ്‌എംപിഎസിന്റെ ഒരു പൂർണ്ണ ദൈർഘ്യ ഹോട്ട് ടെസ്റ്റ് നടത്തിയതായും പ്രസ്താവനയിലൂടെ വ്യക്തമാക്കി.
തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരിയിലുള്ള ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്‌സിലാണ് പരീക്ഷണങ്ങൾ നടത്തിയത്. ഗഗൻയാൻ സർവീസ് മൊഡ്യൂൾ പ്രൊപ്പൽഷൻ സിസ്റ്റം രൂപകൽപ്പന ചെയ്തതും വികസിപ്പിച്ചതും ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ (എൽ.പി.എസ്.സി) ആണ്.