
ന്യൂഡൽഹി: ഗഗൻയാൻ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യത്തിന്റെ ഭാഗമായി എയർ ഡ്രോപ്പ് ടെസ്റ്റ് നടത്തി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ)(Gaganyaan Mission). ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ ഞായറാഴ്ചയാണ് ആദ്യത്തെ ഇന്റഗ്രേറ്റഡ് എയർ ഡ്രോപ്പ് ടെസ്റ്റ് നടന്നത്.
ഐഎസ്ആർഒ, ഇന്ത്യൻ വ്യോമസേന, ഇന്ത്യൻ നാവികസേന, ഇന്ത്യൻ കോസ്റ്റ് ഗാർഡ് എന്നിവരുടെ സാന്നിധ്യത്തിലാണ് ടെസ്റ്റ് നടന്നത്. ഇത് സംബന്ധിച്ച വിവരം ഇന്ത്യൻ ബഹിരാകാശ ഏജൻസി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് അറിയിച്ചത്.