നാഗ്പൂർ: ഇന്നത്തെ ലോകത്ത് 'ദാദാഗിരി'യിൽ (ഭീഷണിപ്പെടുത്തൽ) മുഴുകിയിരിക്കുന്ന രാജ്യങ്ങൾക്ക് അങ്ങനെ ചെയ്യാൻ കഴിയുന്നതിന് കാരണം അവർ സാമ്പത്തികമായി ശക്തരും സാങ്കേതികവിദ്യയുള്ളവരുമാണ് എന്ന് പറഞ്ഞ് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി.(Gadkari stresses importance of science and technology)
വിശ്വേശ്വരയ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (വിഎൻഐടി) സംസാരിക്കവെ, ഇന്ത്യയുടെ കയറ്റുമതി വർദ്ധിപ്പിക്കുകയും ഇറക്കുമതി കുറയ്ക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.