

ന്യൂഡൽഹി: ജി 7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് കനേഡിയൻ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി(G7 Summit). ക്ഷണം സ്വീകരിച്ചെന്നും ക്ഷണം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ എക്സ് അക്കൗണ്ടിലൂടെ വ്യക്തമാക്കി.
ഇന്ത്യയും കാനഡയും തമ്മിൽ നയതന്ത്ര ബന്ധമടക്കം വെട്ടിച്ചുരുക്കിയ സാഹചര്യത്തിലാണ് ക്ഷണം ലഭിച്ചതെന്നത് ശ്രദ്ധേയമാണ്. അതേസമയം ജി 7 ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്ന വിവരവും പുറത്തുവരുന്നുണ്ട്.