ന്യൂഡൽഹി: ഈ ആഴ്ച ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ഉച്ചകോടിക്കായി മോദി വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കും.നേരത്തെ ഈജിപ്തിൽ നടന്ന പശ്ചിമേഷ്യ സമാധാന ഉച്ചകോടിയിലും ആസിയാൻ ഉച്ചകോടിയിലും നരേന്ദ്ര മോദി പങ്കെടുത്തിരുന്നില്ല. യു.എസ്. പ്രസിഡൻറുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കാനാണ് മോദി വിട്ടുനിൽക്കുന്നതെന്ന വിമർശനം അന്ന് ഉയർന്നിരുന്നു.(G20 Summit, Prime Minister Narendra Modi to leave for South Africa on Friday)
ദക്ഷിണാഫ്രിക്കയിലെ ജി20 ഉച്ചകോടിയിൽ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പങ്കെടുക്കില്ലെന്ന് യു.എസ്. പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യൻ പ്രസിഡൻ്റ് വ്‌ളാദിമിർ പുടിൻ ജി20 ഉച്ചകോടിക്ക് എത്തുമോ എന്നത് ഇതുവരെ വ്യക്തമല്ല. എങ്കിലും അടുത്ത മാസം നാലിന് പുടിൻ ഇന്ത്യയിലെത്തുമെന്നാണ് നിലവിൽ ലഭിക്കുന്ന സൂചന.
ജി20 ഉച്ചകോടിയിൽ ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന മോദി, ആഗോള വിഷയങ്ങളിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കും.