'ഡൽഹിയിൽ ഇന്ന് മുതൽ പഴയ വാഹനങ്ങൾക്ക് ഇന്ധനം ലഭ്യമാകില്ല'; തീരുമാനം മലിനീകരണം തടയുന്നതിൻറെ ഭാഗമായി... വീഡിയോ | Fuel

തീരുമാനം നടപ്പിലാക്കാൻ ഡൽഹി ഗതാഗത വകുപ്പ് കർശന നിരീക്ഷണമാണ് ഏർപ്പാടാക്കിയിരിക്കുന്നത്.
Fuel
Published on

ന്യൂഡൽഹി: ഡൽഹിയിൽ ഇന്നു മുതൽ 'പഴയ വാഹനങ്ങൾക്ക്' ഇന്ധനം ലഭ്യമാകില്ല(Fuel). എൻഡ്-ഓഫ്-ലൈഫ് (EOL) വാഹനങ്ങൾക്ക് ഇന്ധന വിതരണം ചെയ്യുന്നത് നിർത്തിവയ്ക്കാൻ കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വാഹന മലിനീകരണം തടയുന്നതിൻറെ ഭാഗമായാണ് നടപടി.

തീരുമാനം നടപ്പിലാക്കാൻ ഡൽഹി ഗതാഗത വകുപ്പ് കർശന നിരീക്ഷണമാണ് ഏർപ്പാടാക്കിയിരിക്കുന്നത്. ഡൽഹിയിലെ പെട്രോൾ പമ്പുകളിൽ ഇത് സംബന്ധിച്ച് നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്. "2025 ജൂലൈ 1 മുതൽ 15 വർഷം പഴക്കമുള്ള പെട്രോൾ, 10 വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്ക് ഇന്ധനം വിതരണം ചെയ്യില്ല" - എന്നാണ് നോട്ടീസിലൂടെ അറിയിച്ചിരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com