
മാഹി: പുതുച്ചേരിയിൽ ഇന്ധനികുത വർധിപ്പിച്ചതിനെ തുടർന്ന് മാഹിയുൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇന്ധന നിരക്ക് വർധിക്കുന്നു. നിലവിൽ മാഹിയിൽ പെട്രോളിന് 13.32 ശതമാനം നികുതി എന്നത് 15.74 ശതമാനമായും ഡീസലിന്റേത് 6.91 എന്നതിൽനിന്ന് 9.52 ശതമാനവുമായാണ് കൂട്ടിയത്. ഇതോടെ ലിറ്ററിന് നാലു രൂപയോളം കൂടും. (Fuel price will increase in Mahi)
ജനുവരി ഒന്ന് മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. നിലവിൽ മാഹിയിലെ പെട്രോൾ വില ലിറ്ററിന് 91.92 രൂപയും ഡീസലിന് 81.90 രൂപയുമാണ്. കേരളത്തിൽ പെട്രോൾ വില 105.89 രൂപയും ഡീസലിന് 94.91 രൂപയുമാണ്.