കട്ടക്ക്: ദുർഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെയുണ്ടായ സംഘർഷത്തെത്തുടർന്ന് 25 പേർക്ക് പരിക്കേറ്റ കട്ടക്കിലെ 13 പോലീസ് സ്റ്റേഷൻ പരിധികളിൽ ഞായറാഴ്ച രാത്രി ഒഡീഷ സർക്കാർ നിരോധനാജ്ഞ ഏർപ്പെടുത്തുകയും ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു.(Fresh violence in Cuttack)
ഞായറാഴ്ച രാത്രി 10 മണി മുതൽ 36 മണിക്കൂർ നേരത്തേക്ക് ഉത്തരവുകൾ പ്രാബല്യത്തിൽ വരുമെന്ന് പോലീസ് കമ്മീഷണർ എസ് ദേവ് ദത്ത സിംഗ് പറഞ്ഞു.
ദർഗ ബസാർ, മംഗളബാഗ്, കന്റോൺമെന്റ്, പുരിഘട്ട്, ലാൽബാഗ്, ബിദാനസി, മർകത്ത് നഗർ, സിഡിഎ ഫേസ്-2, മാൽഗോഡം, ബദാംബാഡി, ജഗത്പൂർ, ബയാലിസ് മൗസ, സദർ എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ നിരോധനാജ്ഞ ഏർപ്പെടുത്തുമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.