ഡെറാഡൂൺ: കഴിഞ്ഞ രണ്ട് മാസങ്ങളായി തുടർച്ചയായി മാരകമായ പ്രകൃതി ദുരന്തങ്ങൾ അനുഭവിച്ച ഹിമാലയൻ സംസ്ഥാനങ്ങളായ ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും ഇന്നലെ രാത്രിയിൽ പുതിയതായി പെയ്ത കനത്ത മഴ നാശം വിതച്ചു.(Fresh rains leave trail of destruction in Himachal Pradesh, Uttarakhand)
ചൊവ്വാഴ്ച ഹിമാചൽ പ്രദേശിൽ മഴയെ തുടർന്ന് വൻ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിൽ അഞ്ച് പേർ ഒലിച്ചുപോയി. നൂറുകണക്കിന് പേർ മേഘവിസ്ഫോടനത്തിലും ശക്തമായ മഴയിലും കുടുങ്ങി.
കുന്നിൻ ചരിവുകളിലൂടെ ഒഴുകിയെത്തിയ പേമാരിയിൽ കാറുകളും തകർന്ന വീടുകളും വാണിജ്യ സ്ഥാപനങ്ങളും ഒഴുകിപ്പോയി. അതേസമയം ഉത്തരാഖണ്ഡിൽ ഒരു പാലവും ഒഴുകിപ്പോയി.