
ന്യൂഡൽഹി: സ്വാതന്ത്ര്യമെന്നത് കേവലമൊരു വാക്ക് മാത്രമല്ലെന്നും, മറിച്ച് ഭരണഘടനാപരവും ജനാധിപത്യപരവുമായ മൂല്യങ്ങളാൽ നെയ്തെടുത്ത സുരക്ഷാ കവചമാണെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് എക്സിൽ പങ്കുവച്ച കുറിപ്പിലാണ് രാഹുൽ ഗാന്ധിയുടെ പരാമർശം.
''എല്ലാവർക്കും സന്തോഷം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകൾ നേരുന്നു. നമ്മെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യം എന്നത് വെറുമൊരു വാക്കല്ല. ഭരണഘടനാപരവും ജനാധിപത്യപരവുമായ മൂല്യങ്ങൾ ചേർന്ന നമ്മുടെ ഏറ്റവും വലിയ സുരക്ഷാകവചമാണ്, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കരുത്താണ്. സത്യം പറയാനുള്ള കഴിവും സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള പ്രത്യാശയുമാണ്'' -രാഹുൽ എക്സിൽ കുറിച്ചു.