
ബിഹാർ : ബീഹാറിലെ ഭഗൽപൂരിൽ നിന്ന് ഒരു ഐസ്ക്രീം വിൽപ്പനക്കാരൻ വെടിയേറ്റ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഐസ്ക്രീം വിൽപ്പനക്കാരൻ സൗജന്യമായി ഐസ്ക്രീം നൽകാത്തപ്പോൾ, പ്രകോപിതരായ അക്രമി സംഘം അയാളുടെ വായിൽ തോക്ക് തിരുകി വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. വായിൽ വെടിയേറ്റതിനെ തുടർന്ന് ഐസ്ക്രീം വിൽപ്പനക്കാരൻ സംഭവസ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടു. ഭാഗൽപൂരിലെ ലോദിപൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
മരിച്ച ഐസ്ക്രീം വിൽപ്പനക്കാരനെ സർധ ഗ്രാമത്തിലെ താമസക്കാരനായ ദുഖാൻ തന്തി (22) എന്ന് പോലീസ് തിരിച്ചറിഞ്ഞു.സംഭവത്തിൽ പോലീസ് നടപടിയെടുക്കുകയും രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്.