
അമരാവതി: സംസ്ഥാന വ്യാപകമായി സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര വാഗ്ദാനം ചെയ്യുന്ന "സ്ത്രീ ശക്തി" പദ്ധതിക്ക് തുടക്കമിട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു(Free bus travel).
പദ്ധതി പ്രകാരം സംസ്ഥാനത്ത് സ്ഥിരതാമസക്കാരായ എല്ലാ പെൺകുട്ടികൾക്കും സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സർക്കാർ നടത്തുന്ന ബസുകളിൽ സൗജന്യ യാത്രയ്ക്ക് അർഹതയുണ്ടായിരിക്കും.
പദ്ധതിയുടെ ഉദ്ഘാടന ചടങ്ങുകൾ ഇന്ന് അമരാവതിയിലാണ് നടന്നത്. ഉദ്ഘാടന ചടങ്ങിൽ പ്രധാന എൻഡിഎ സഖ്യകക്ഷികളും നേതാക്കളും മറ്റ് രാഷ്ട്രീയ പ്രമുഖരും പങ്കെടുത്തിരുന്നു.