പതിനാല് മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തി ; പ്രതി അറസ്റ്റില്‍ |murder

അസമിലെ നിലംബസാറില്‍ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്.
arrest
Published on

ത്രിപുര : പതിനാല് മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍. നോര്‍ത്ത് ത്രിപുരയിലെ പാനിസാഗര്‍ പ്രദേശത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അസമിലെ നിലംബസാറില്‍ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്.

ശനിയാഴ്ചയാണ് കുഞ്ഞുമായി പുറത്തുപോയിട്ടുവരാമെന്ന് പറഞ്ഞ് അമ്മയില്‍ നിന്ന് കുഞ്ഞിനെ പ്രതി വാങ്ങിയത്. മൂന്ന് മണിക്കൂര്‍ കഴിഞ്ഞിട്ടും കുഞ്ഞുമായി ഇയാള്‍ മടങ്ങിവരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ആശങ്കയിലായി. ഗ്രാമവാസികളില്‍ പലരും സംഭവം അറിഞ്ഞതോടെ ഇവര്‍ പ്രദേശത്ത് കുഞ്ഞിനായി തിരച്ചിലാരംഭിച്ചു.

തുടര്‍ന്ന് ഒരു നെല്‍വയലില്‍ കുഴിച്ചിട്ട നിലയില്‍ പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പീഡനത്തിനുശേഷം ഇയാള്‍ കുഞ്ഞിനെ കൊലപ്പെടുത്തുകയും വയലില്‍ കുഴിച്ചിടുകയുമായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com