
തിരുപ്പതി: കുറ്റിക്കാട്ടിൽ ഇരുന്നു ലഹരി മരുന്ന് കുത്തിവയ്ക്കുകയായിരുന്ന നാല് യുവാക്കളെ പോലീസ് പിടികൂടി. തിരുപ്പതി റൂറൽ മണ്ഡലത്തിലെ ലിംഗേശ്വരനഗറിൽ ബുധനാഴ്ച, ഡ്രോൺ ക്യാമറ ഉപയോഗിച്ച് പോലീസ് നടത്തിയ നിരീക്ഷണത്തിലാണ് യുവാക്കൾ കുടുങ്ങിയത്. ഇത്തരക്കാരെ പിടികൂടാൻ ഗ്രാമപ്രദേശങ്ങളിലെ നിരവധി ഇടങ്ങളിൽ ഡ്രോൺ ക്യാമറകൾഉപയോഗിച്ച് പോലീസ് നിരീക്ഷണം നടത്തിയിരുന്നു.
ലിംഗേശ്വര നഗറിലെ ഒരു വിദൂര പ്രദേശത്തെ കുറ്റിക്കാടുകൾക്കിടയിൽ നിന്നാണ് , മയക്കുമരുന്ന് കുത്തിവയ്പ്പുകൾ എടുക്കുന്ന നാല് യുവാക്കളെ ഡ്രോൺ ക്യാമറയിലൂടെ നടത്തിയ നിരീക്ഷണത്തിൽ പിടികൂടിയതെന്ന് എസ്പിയുടെയും ഡ്രോൺ ക്യാമറ സംഘത്തിന്റെയും നേതൃത്വത്തിലുള്ള ഈഗിൾ ടീമുകൾ പറഞ്ഞു. പ്രതികളെ തിരുപ്പതി റൂറൽ പോലീസിന് കൈമാറി.അവരുടെ മാതാപിതാക്കളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. മാതാപിതാക്കളുടെ അനുമതിയോടെ, അവരെ ഒരു പുനരധിവാസ കേന്ദ്രത്തിലേക്ക് അയയ്ക്കുമെന്നും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം കൗൺസിലിംഗ് നൽകുമെന്നും പോലീസ് പറഞ്ഞു.