National
അമിത വേഗതയിലെത്തിയ പിക്ക്അപ്പ് വാഹനം ഇടിച്ച് നാലുവയസുകാരൻ മരിച്ചു |Accident death
അപകടത്തിന് കാരണമായ പിക്കപ്പ് ട്രക്ക് പോലീസ് പിടിച്ചെടുത്തു.
ലക്നോ : ഉത്തർപ്രദേശിലെ മഹാരാജാഗഞ്ചിൽ പിക്ക്അപ്പ് വാഹനം ബൈക്കിൽ ഇടിച്ച് നാലുവയസുകാരൻ മരിച്ചു.അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. പനിയാര-പാർട്ടാവൽ റോഡിലാണ് സംഭവം.
ഭരംപൂർ ഗ്രാമത്തിൽ താമസിക്കുന്ന മാതൃസഹോദരി കമർജഹാൻ (30), സഹോദരൻ അക്രം(18) എന്നിവർക്കൊപ്പം യാത്ര ചെയ്ത ഷമാദ്(നാല്)ആണ് മരണപ്പെട്ടത്.അപകടസമയം പിക്ക്അപ്പ് വാഹനം അമിത വേഗതത്തിലായിരുന്നു.അപകടത്തിന് കാരണമായ പിക്കപ്പ് ട്രക്ക് പോലീസ് പിടിച്ചെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.