
ഉത്തർപ്രദേശ്: ചന്ദൗലിയിൽ സ്‌കൂൾ ബസ് ഇടിച്ച് നാല് വയസ്സുകാരൻ കൊല്ലപ്പെട്ടു(boy dies). ഭൂസികൃത് പൂർവ ഗ്രാമവാസിയായ ശിവം ആണ് കൊല്ലപ്പെട്ടത്.
ഇന്ന് രാവിലെ 6.00 മണിയോടെയാണ് സംഭവം നടന്നത്. വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങിയ കുട്ടിയെ അതുവഴി കടന്നുപോയ സ്വകാര്യ സ്കൂൾ ബസ് ഇടിക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് സംഭവസ്ഥലത്ത് വെച്ച് തന്നെ കുട്ടി മരിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.