
ഉത്തർപ്രദേശ് : പ്രയാഗ്‌രാജില്‍ ബെഡൗലി ഗ്രാമത്തില്‍ വെള്ളം നിറഞ്ഞ കുഴിയില്‍വീണ് നാലുകുട്ടികള്‍ക്ക് ദാരുണാന്ത്യം. വൈഷ്ണവി (3), ഹുണര്‍ (5), കാന്‍ഹ(5), കേസരി(5) എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽപെട്ടത് പ്രദേശത്തെ ഗോത്രവിഭാഗത്തില്‍പ്പെട്ട കുട്ടികളാണ്.
ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെ നാലുകുട്ടികളെയും കാണാതാവുകയായിരുന്നു. രാത്രി വൈകിയും കുട്ടികൾക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടര്‍ന്ന് ബുധനാഴ്ച നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ പ്രദേശത്തെ വയലിന് സമീപമുള്ള വെള്ളം നിറഞ്ഞ കുഴിയില്‍ നിന്ന് കണ്ടെടുത്തത്.മുങ്ങിമരണമാണെന്നാണ് പ്രാഥമികനിഗമനം.
സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം അറിയിച്ചു. കുട്ടികളുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകാനും നിർദ്ദേശം നൽകി.