അൽ ഖ്വയ്ദ ഭീകര സംഘടനയിൽപ്പെട്ട നാല് പേർ പിടിയിൽ; കസ്റ്റഡിയിൽ എടുത്തത് ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ്

Al Qaeda
Published on

അഹമ്മദാബാദ്: അൽ ഖ്വയ്ദ ഭീകര സംഘടനയിൽപ്പെട്ട നാല് ഭീകരരെ ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഗുജറാത്തിൽ രണ്ട് പേരെയും ഡൽഹിയിൽ ഒരാളെയും നോയിഡയിൽ നിന്നും മറ്റൊരാളെയുമാണ് അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയ വഴി തീവ്രവാദ പ്രവർത്തനങ്ങൾക്കായി ആളുകളെ റിക്രൂട്ട് ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.

അതേസമയം, ഇവരിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തോ ഇല്ലയോ എന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഈ ഓപ്പറേഷൻ പ്രധാനമാണെന്ന് ഗുജറാത്ത് പോലീസ് പറഞ്ഞു. കസ്റ്റഡിയിൽ ഉള്ളവരെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com