
ഉത്തർപ്രദേശ്: ഗാസിയാബാദിൽ കനത്ത മഴയെ തുടർന്ന് റെസിഡൻഷ്യൽ കെട്ടിടത്തിന്റെ അടിത്തറ തകർന്നു(building collapses). സംഭവത്തിൽ, ബേസ്മെന്റിൽ പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾക്ക് കേടുപാടുകളുണ്ടായി.
കഴിഞ്ഞ രാത്രി പ്രദേശത്ത് കനത്ത മഴയാണ് അനുഭവപ്പെട്ടത്. നിലവിൽ പ്രദേശത്ത് മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തി പുരോഗമിക്കുകയാണ്. അതേസമയം സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്നിട്ടുണ്ട്.