ലാത്തൂർ: മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശിവരാജ് പാട്ടീൽ (91) അന്തരിച്ചു. ഇന്ന് രാവിലെ 6:30 ഓടെ മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള വസതിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി വീട്ടിൽ ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്.(Former Union minister Shivraj Patil passes away)
ഇന്ത്യൻ രാഷ്ട്രീയത്തിലെ ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു ശിവരാജ് പാട്ടീൽ. സുദീർഘമായ രാഷ്ട്രീയ ജീവിതത്തിൽ അദ്ദേഹം നിരവധി നിർണ്ണായക സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. യുപിഎ സർക്കാരിന്റെ കാലത്ത് കേന്ദ്ര ആഭ്യന്തരമന്ത്രിയായി സേവനമനുഷ്ഠിച്ചു.
ലോക്‌സഭാ സ്പീക്കറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇതുകൂടാതെ കേന്ദ്ര മന്ത്രിസഭയിലെ വിവിധ പ്രധാന വകുപ്പുകളുടെ ചുമതലയും അദ്ദേഹം വഹിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ ലാത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് ഏഴ് തവണയാണ് അദ്ദേഹം ലോക്‌സഭയിലേക്ക് വിജയിച്ചത്.