
ഹരിയാന: ഫരീദാബാദിലെ ഹൗസിംഗ് സൊസൈറ്റിയിൽ സ്കൈവാക്കിൽ നിന്ന് വീണ് മുൻ എസ്‌ബിഐ മാനേജർക്ക് ദാരുണാന്ത്യം(SBI manager). അപകടത്തിൽ, സെക്ടർ -86 ലെ സവാന സൊസൈറ്റിയിലെ ടി-എയ്റ്റ് ടവറിലെ 1407 നമ്പർ ഫ്ലാറ്റിലെ കുൽവന്ത് സിംഗിനാണ് ജീവൻ നഷ്ടമായത്. കെട്ടിടത്തിന്റെ 14-ാം നിലയിലുള്ള സ്കൈവാക്കിൽ നിന്നാണ് ഇദ്ദേഹം വീണത്.
പുലർച്ചെ ചെടികൾക്ക് വെള്ളം നനയ്ക്കുന്നതിനിടെ സ്കൈവാക്കിന്റെ സ്ലാബുകൾ ഇളകി ഇദ്ദേഹം താഴേക്ക് പതിക്കുകയായിരുന്നു. വീഴ്ചയിൽ കഴുത്തിലും കൈകളിലും കാലുകളിലും ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുൽവന്തിന്റെ മൃതദേഹം ബാദ്ഷാ ഖാൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.