
ഇസ്ലാമാബാദ്: അൽ-ഖാദിർ ട്രസ്റ്റ് കേസിൽ തടവിൽ കഴിയുന്ന മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഉടൻ പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്(Former Pakistan Prime Minister). ജൂൺ 11 ന് അദ്ദേഹത്തിന് ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് പാർട്ടി ചെയർമാൻ ഗോഹർ അലി ഖാൻ വ്യക്തമാക്കി.
ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും വിധിച്ച ശിക്ഷ താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ കോടതി പരിഗണിക്കുമെന്നാണ് വിലയിരുത്തൽ. കേസിൽ 190 മില്യൺ പൗണ്ട് നഷ്ടപരിഹാരം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഹർജി സമർപ്പിക്കുന്നത്.
ഇമ്രാൻ ഖാൻ നടപടി നേരിട്ടതിനെ തുടർന്ന് 2023 ഓഗസ്റ്റ് മുതൽ അഡിയാല ജയിലിൽ കഴിയുകയാണ്. ഖാന്റെ ഭാര്യയും അൽ-ഖാദിർ ട്രസ്റ്റിന്റെ സഹ-ട്രസ്റ്റിയുമായ ബുഷ്‌റ ബീബിയും കേസിൽ പ്രതിയാണ്. ജൂൺ 11 ഖാനും ഭാര്യയ്ക്കും നിർണായക ദിവസമാണെന്ന് പാർട്ടി ചെയർമാൻ ഗോഹർ അലി ഖാൻ വ്യക്തമാക്കി.