
ന്യൂഡൽഹി: മേഘാലയ മുൻ മുഖ്യമന്ത്രി ഡിഡി ലപാങ് (91) അന്തരിച്ചു(DD Lapang). ഷില്ലോങ്ങിലെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച രാത്രിയാണ് അന്ത്യം സംഭവിച്ചത്.
1992 നും 2008 നും ഇടയിൽ 4 തവണ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന രാഷ്ട്രീയ പദവി വഹിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് വിവിധ മന്ത്രിസ്ഥാനങ്ങൾ വഹിച്ചു.
മാത്രമല്ല; സ്വതന്ത്ര സ്ഥാനാർത്ഥിയായി ആദ്യത്തെ മേഘാലയ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തി കൂടിയാണ് അദ്ദേഹം. മൃതദേഹം പൊതുദർശനത്തിന് ശേഷം സംസ്കരിക്കും.