ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയുടെ ആരോഗ്യനില അതീവ ഗുരുതരം |Shibu soren

കിഡ്‌നി സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലാണ് അദ്ദേഹം.
shibu-soren
Published on

ഡൽഹി : ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജെഎംഎം പാർട്ടിയുടെ മുതിർന്ന നേതാവുമായ ഷിബു സോറൻ (81) അതീവ ഗുരുതരാവസ്ഥയിൽ. ഒരുമാസമായി ആശുപത്രിയില്‍ തുടരുന്ന അദ്ദേഹത്തിന്റെ നില അതീവഗുരുതരമാണെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.

കിഡ്‌നി സംബന്ധമായ അസുഖത്തെ തുടർന്ന് ഡൽഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം നിലവിൽ വെന്റിലേറ്ററിൽ തുടരുകയാണ്.

ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) യുടെ സ്ഥാപക നേതാവായ ഷിബു സോറൻ 38 വർഷക്കാലം പാർട്ടിയെ നയിച്ചു. ജാർഖണ്ഡിന്റെ മൂന്നാമത്തെ മുഖ്യമന്ത്രിയായി. ആദ്യം 2005 ൽ 10 ദിവസവും പിന്നീട് 2008 മുതൽ 2009 വരെയും. 2009 മുതൽ 2010 വരെയും.

Related Stories

No stories found.
Times Kerala
timeskerala.com