
ജാർഖണ്ഡ്: അന്തരിച്ച മുൻ മുഖ്യമന്ത്രി ഷിബു സോറനോടുള്ള ആദരസൂചകമായി 3 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ജാർഖണ്ഡ് സർക്കാർ(Former CM Shibu Soren). ഈ ദിവസങ്ങളിൽ നിശ്ചയിച്ചിട്ടുള്ള എല്ലാ ഔദ്യോഗിക പരിപാടികളും സർക്കാർ റദ്ദാക്കിയിട്ടുണ്ട്.
മാത്രമല്ല; ഇന്നും നാളെയും എല്ലാ സംസ്ഥാന സർക്കാർ ഓഫീസുകളും അടച്ചിടുമെന്നും സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഇന്ന് രാവിലെയാണ് ജെഎംഎമ്മിന്റെ സ്ഥാപക നേതാവായ ഷിബു സോറൻ(81) ഡൽഹിയിലെ ആശുപത്രിയിൽ വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് മരണമടഞ്ഞത്.