തിരുവണ്ണാമലയിൽ ധ്യാനത്തിലിരുന്ന വിദേശ വനിതയെ ബലാത്‌സംഗത്തിന് ഇരയാക്കി; പ്രതി അറസ്റ്റിൽ | Foreign woman raped

Foreign woman raped
Published on

തിരുവണ്ണാമല: തിരുവണ്ണാമലയിൽ ധ്യാനത്തിലിരിക്കുകയായിരുന്ന ഫ്രഞ്ച് വനിതയെ ലൈംഗികമായി പീഡിപ്പിച്ചയാൾ അറസ്റ്റിൽ. വിദേശത്തു നിന്നും രാജ്യത്തിനകത്തുനിന്നും നിരവധി ആളുകൾ ആത്മീയ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അണ്ണാമലൈയാർ ക്ഷേത്രം സ്ഥിതി ചെയ്യുന്ന തിരുവണ്ണാമലയിൽ എത്താറുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ ജനുവരിയിൽ, ഫ്രാൻസിൽ നിന്നുള്ള 46 വയസ്സുള്ള ഒരു സ്ത്രീ തിരുവണ്ണാമലയിലെ ഒരു സ്വകാര്യ ആശ്രമത്തിൽ താമസിച്ച് ആത്മീയ, ധ്യാന പരിശീലനം നടത്തിവരികയായിരുന്നു. അരുണാചലേശ്വര ക്ഷേത്രത്തിന് പിന്നിലെ മലയിലെ ഒരു ഗുഹയിൽ ആ സ്ത്രീ ധ്യാനത്തിലായിരുന്നെന്ന് ഒരു ടൂർ ഗൈഡ് പറഞ്ഞു. ഇതിനിടെ ഒരു അജ്ഞാത പുരുഷൻ അവിടെ എത്തി സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തിൽ പകച്ചു പോയ യുവതി ഇന്നലെയാണ് പോലീസിൽ പരാതി നൽകിയത്.

ഇതിന്റെ അടിസ്ഥാനത്തിൽ തിരുവണ്ണാമലൈ വനിതാ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. വിദേശ വനിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. പീഡനത്തിന് ഇരയായ വിദേശ വനിതാ നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ വെങ്കിടേശ് എന്നയാളാണ് അറസ്റ്റിലായത്.

Related Stories

No stories found.
Times Kerala
timeskerala.com