പൂനയിൽ 3.815 കിലോഗ്രാം ക്രിസ്റ്റൽ മെത്തുമായി വിദേശ വനിത പിടിയിൽ | crystal meth

ഡൽഹിയിൽ നിന്ന് ബാംഗ്ലൂരിലേക്ക് ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഇവർ പിടിയിലായത്.
crystal meth
Published on

പൂനെ: 7.63 കോടി രൂപ വിലമതിക്കുന്ന 3.815 കിലോഗ്രാം ക്രിസ്റ്റൽ മെത്തുമായി വിദേശ വനിതയെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് അറസ്റ്റ് ചെയ്തു(crystal meth). ഡൽഹിയിൽ നിന്ന് ബാംഗ്ലൂരിലേക്ക് ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഇവർ പിടിയിലായത്.

" ഒരു വിദേശ വനിത ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് ബസിൽ യാത്ര ചെയ്യുന്നുണ്ടെന്നും, ലഗേജിൽ സൈക്കോട്രോപിക് ലഹരിവസ്തുക്കൾ ഒളിപ്പിച്ച് കൊണ്ടുപോകുമെന്നും" രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.

പൂനെ ഡി.ആർ.ഐ ഉദ്യോഗസ്ഥരും പൂനെ കസ്റ്റംസ് ഉദ്യോഗസ്ഥരും സംയുക്തമായാണ് മുംബൈ-ബാംഗ്ലൂർ ഹൈവേയിൽ പരിശോധന നടത്തി വിദേശ വനിതയെ അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് പോലീസ് അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com