
മഹാരാഷ്ട്ര: മുംബൈയിൽ ട്യൂഷന് പോകാൻ അമ്മ നിർബന്ധിച്ചതിനെ തുടർന്ന് 14 വയസ്സുകാരൻ ആത്മഹത്യ ചെയ്തു(suicide). കാണ്ടിവാലി പ്രദേശത്തെ ബ്രൂക്ക് കെട്ടിടത്തിൽ നിന്നാണ് 'പന്ത് ആരതി മക്വാന' എന്ന കുട്ടി താഴേക്കു ചാടിയത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. രാത്രി 7 മണിയോടെ കുട്ടിയോട് അമ്മ ട്യൂഷന് പോകാൻ ആവശ്യപ്പെട്ടതായാണ് വിവരം.
എന്നാൽ കുട്ടി ട്യൂഷന് പോകാൻ വിമൂഖത കാണിച്ചു. എന്നാൽ പിന്നീട് കുട്ടി വീട് വിട്ടുപോയി. മിനിറ്റുകൾക്ക് ശേഷം വീട്ടിലെത്തിയ വാച്ച്മാനാണ് കുട്ടി രക്തത്തിൽ കുളിച്ചു കിടക്കുന്നതായി അമ്മയെ അറിയിക്കുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയയ്ക്കുകയും ചെയ്തു.