നിർബന്ധിത മത പരിവർത്തനം: ചങ്കൂർ ബാബയുടെയും കൂട്ടാളിയുടെയും 40 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി | Chankur Baba

ചങ്കൂർ ബാബയുമായി ബന്ധപ്പെട്ട എല്ലാ സ്വത്തുക്കളും കുറ്റകൃത്യങ്ങളുടെ വരുമാനമാണെന്നാണ് ഇ.ഡി വിലയിരുത്തുന്നത്.
 Chankur Baba
Published on

ബൽറാംപൂർ: സാമ്പത്തിക ക്രമക്കേടുകളും കള്ളപ്പണം വെളുപ്പിക്കലും സംബന്ധിച്ച കേസിൽ ആത്മീയ നേതാവ് ചങ്കൂർ ബാബയ്‌ക്കെതിരെ ഇഡി നടപടി(Chankur Baba). ഉത്തർപ്രദേശിലും മുംബൈയിലുമായി ചങ്കൂർ ബാബയുടെയും കൂട്ടാളിയുടെയും 40 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി(Chankur Baba).

ചങ്കൂർ ബാബയുടെ സ്വകാര്യ വസതി, മകന്റെ വീട്, അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളായ നവീനും നീതുവും ഉടമസ്ഥതയിലുള്ള സ്വത്തുക്കൾ തുടങ്ങിയവയാണ് കണ്ടുകെട്ടിയത്. ഇസ്‌ലാമിക രാഷ്ട്രങ്ങയിൽ നിന്നും നിർബന്ധിത മത പരിവർത്തനത്തിനായി പണം അയച്ച 40 അക്കൗണ്ടുകളാണ് ചങ്കൂർ ബാബയുടെ അധീനതയിലുള്ളതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

അതേസമയം ചങ്കൂർ ബാബയുമായി ബന്ധപ്പെട്ട എല്ലാ സ്വത്തുക്കളും കുറ്റകൃത്യങ്ങളുടെ വരുമാനമാണെന്നാണ് ഇ.ഡി വിലയിരുത്തുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com