
മഹാരാഷ്ട്ര: പൂനെയിലെ പിംപ്രിയിൽ നിർബന്ധിത മതപരിവർത്തനം നടത്താൻ ശ്രമിച്ചതിന് അമേരിക്കൻ പൗരനും സഹായിയും അറസ്റ്റിലായി(religious conversion). സാമ്പത്തിക സഹായം വാഗ്ദാനം ചെയ്താണ് സണ്ണി ബൻസിലാൽ ദനാനി എന്നയാളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ഇരുവരും ശ്രമിച്ചത്.
പൂനെയിലെ മുകായി ചൗക്കിന് സമീപം താമസിക്കുന്ന കാലിഫോർണിയ സ്വദേശി ഷേഫർ ജാവിൻ ജേക്കബ് (41), പിംപ്രി ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിൽ താമസിക്കുന്ന സ്റ്റീവൻ വിജയ് കദം (46) എന്നിവരാണ് അറസ്റ്റിലായത്.
ജൂലൈ 27 നാണ് സംഭവം നടന്നത്. ഇരുവരും തന്റെ വീട്ടിലെത്തിയാണ് മതം മാറാൻ പ്രേരിപ്പിച്ചതെന്ന് സണ്ണി ബൻസിലാൽ ദനാനി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.