
ലഖ്‌നൗ: പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആളുകളെ ക്രിസ്തുമതം സ്വീകരിക്കാൻ പ്രലോഭിപ്പിച്ച മതപരിവർത്തന റാക്കറ്റിന്റെ മുഖ്യസൂത്രധാരൻ അറസ്റ്റിൽ(Forced conversion). ബക്തൗരി ഖേദ നിവാസിയായ മാൽഖാൻ (43) ആണ് അറസ്റ്റിലായത്. ഹുലസ്‌കേദ റോഡിൽ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
അത്ഭുതകരമായ രോഗശാന്തി എന്ന അവകാശവാദത്തിലൂടെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആളുകളെ ക്രിസ്തുമതം സ്വീകരിക്കാൻ പ്രതി പ്രലോഭിപ്പിച്ചത്. ഇത് പ്രകാരം എല്ലാ ഞായറാഴ്ചയും വ്യാഴാഴ്ചയും അയാൾ പട്ടികജാതിക്കാരായ സ്ത്രീകളെയും കുട്ടികളെയും വിളിച്ചുകൂട്ടിയതായും വിവരമുണ്ട്.
മാത്രമല്ല; "യേശു ചങ്ങായി സഭ" എന്ന പേരിൽ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ഇയാൾ കൈകാര്യം ചെത്തതായും വിവരമുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് പറഞ്ഞു.