
ലഖ്‌നൗ: ഉത്തർപ്രദേശിലെ നിർബന്ധിത മതപരിവർത്തന റാക്കറ്റിനെ പാട്ടി തനിക്കൊന്നും അറിയില്ലെന്ന് സ്വയം പ്രഖ്യാപിത ആൾദൈവം ചങ്കൂർ ബാബ വ്യക്തമാക്കി(Chankur Baba). "താൻ നിരപരാധിയാണെന്നും ഒന്നും അറിയില്ലെന്നും" ചങ്കൂർ ബാബ പറഞ്ഞു. നിർബന്ധിത മതപരിവർത്തന റാക്കറ്റിന്റെ വിവരങ്ങൾ പുറത്തു വന്നതിന് ശേഷം ആരോപണങ്ങളെക്കുറിച്ച് ആദ്യമായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് ചങ്കൂർ ബാബ അഭിപ്രായ പ്രകടനം നടത്തിയത്.
ഹിന്ദു സ്ത്രീകളെയും പ്രായപൂർത്തിയാകാത്തവരെയും ലക്ഷ്യമിട്ട് ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്ത്തിനെ തുടർന്നാണ് ചങ്കൂർ ബാബയെയും സഹായി നീതുനെയും ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്ന് 40 ബാങ്ക് അക്കൗണ്ടുകളും 500 കോടിയിലധികം രൂപ കൈമാറിയതായി തെളിവുകളും കണ്ടെതുകയും ചെയ്തിരുന്നു.