ലേയിൽ ഭക്ഷ്യവിഷബാധ: നൂറിലധികം സിനിമാപ്രവർത്തകർ ആശുപത്രിയിൽ | Food poison

ലേയിൽ വരാനിരിക്കുന്ന ഒരു ബോളിവുഡ് സിനിമയുടെ ചിത്രീകരണത്തിടെ വിളമ്പിയ ഭക്ഷണം കഴിച്ചവരാണ് ആശുപത്രിയിലായത്.
Food poison
Published on

ലേ: ഭക്ഷ്യവിഷബാധയെ തുടർന്ന് ഫിലിം യൂണിറ്റിലെ നൂറിലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു(Food poison). തലവേദന, ഛർദ്ദി, കഠിനമായ വയറുവേദന തുടങ്ങിയ രോഗ ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടതോടെയാണ് പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഞായറാഴ്ചയാണ് സംഭവം നടന്നത്. ലേയിൽ വരാനിരിക്കുന്ന ഒരു ബോളിവുഡ് സിനിമയുടെ ചിത്രീകരണത്തിടെ വിളമ്പിയ ഭക്ഷണം കഴിച്ചവരാണ് ആശുപത്രിയിലായത്. അതേസമയം ഏകദേശം 600 പേർ സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചതായാണ് വിവരം. എന്നാൽ, എല്ലാ രോഗികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com