
കർണാടക: നൽഗൊണ്ട ജില്ലയിലെ ദേവരകൊണ്ടയിൽ ഭക്ഷ്യവിഷബാധ(Food poison). ആശ്രമ ഗുരുകുൽ സ്കൂളിലെ 32 വിദ്യാർത്ഥികൾ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.
ഇതിൽ 13 പേരുടെ നില തുടക്കത്തിൽ ഗുരുതരമായിരുന്നു. നിലവിൽ കുട്ടികളുടെ എല്ലാവരുടെയും നില തൃപ്തികരമാണ്. രാത്രി മെനു പ്രകാരമുള്ള കോഴിയിറച്ചിയും ഭക്ഷണവും വിദ്യാർത്ഥികൾ കഴിച്ചിരുന്നു. തുടർന്ന് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതോടെയാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.