
റാഞ്ചി: ജാർഖണ്ഡിലെ ലത്തേഹാറിലെ ഒരു സ്റ്റാളിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 35 കുട്ടികൾ ആശുപത്രിയിൽ(Food poison). ടെംകി ഗ്രാമത്തിലെ രണ്ട് മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികളാണ് ആശുപത്രിയിലായത്.
സ്റ്റാളിൽ നിന്നും കുട്ടികൾ ചൗമിൻ കഴിച്ചതായാണ് വിവരം. ബുധനാഴ്ച വൈകുന്നേരം ഒരു ഗ്രാമോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മേളയ്ക്കിടെയാണ് സംഭവം നടന്നത്. അതേസമയം സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.