
ആഗ്ര: മധ്യപ്രദേശിൽ നിന്ന് ആഗ്രയിലേക്ക് കൊണ്ടുവരികയായിരുന്ന 5000 ലിറ്റർ മായം ചേർത്ത പാൽ പിടിച്ചെടുത്തു(milk). ഉത്തർപ്രദേശിലെ ആഗ്രയിൽ മായം ചേർത്ത പാൽ കുടിച്ച് രണ്ട് നിരപരാധികളായ കുട്ടികൾ മരിച്ചതിനെ തുടർന്ന് ഭരണകൂടം നടത്തിയ പരിശോധനയിലാണ് നടപടി.
പിടിച്ചെടുത്ത പാൽ ടാങ്കറിൽ ആഗ്ര-ബാഹ് റോഡിൽ വെച്ച് തന്നെ ഒഴുക്കി കളഞ്ഞു. തെർമോസ്റ്റാറ്റ് ഇല്ലാതെയാണ് ടാങ്കറിൽ പാൽ നിറച്ചതെന്നും ഇത് വ്യാജമാണെന്നും പരിശോധന നടത്തിയ ഭക്ഷ്യവകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ വ്യക്തമാക്കി. അതേസമയം സംഭവത്തിൽ പരിശോധന വ്യാപിപ്പിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.