ഗുജറാത്തിൽ വ്യാജ നെയ്യ് പിടിച്ചെടുത്ത് ഫുഡ് ആൻഡ് ഡ്രഗ്സ് കൺട്രോൾ അഡ്മിനിസ്ട്രേഷൻ; പിടികൂടിയത് 35 ലക്ഷം രൂപ വിലമതിക്കുന്ന 5 ടൺ വ്യാജ നെയ്യ് | ghee

ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്ന ഗോഡൗണിലാണ് വ്യാജ നെയ്യ് സൂക്ഷിച്ചിരുന്നത്.
ghee
Published on

ബനസ്കന്ത: ഗുജറാത്തിൽ 5 ടൺ വ്യാജ നെയ്യ് ഭക്ഷ്യ അതോറിറ്റി പിടിച്ചെടുത്തു(ghee). ഫുഡ് ആൻഡ് ഡ്രഗ്സ് കൺട്രോൾ അഡ്മിനിസ്ട്രേഷൻ നടത്തിയ റെയ്ഡിലാണ് 35 ലക്ഷം രൂപ വിലമതിക്കുന്ന വ്യാജ നെയ്യ് കണ്ടെത്തിയത്.

വ്യാജ നെയ്യിൽ സസ്യ എണ്ണകൾ, മൃഗക്കൊഴുപ്പ്, അന്നജം, ധാതു എണ്ണകൾ, സിന്തറ്റിക് ചേരുവകൾ എന്നിവയാണ് ചേർത്തിരുന്നത്. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്ന ഗോഡൗണിലാണ് വ്യാജ നെയ്യ് സൂക്ഷിച്ചിരുന്നത്.

അതേസമയം ഗുജറാത്തിലെ ഭക്ഷ്യ സുരക്ഷാ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയതെന്ന് ഉദ്യോഗസഥർ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com