
ഉത്തർപ്രദേശ്: വാരണാസിയിൽ ശക്തമായ മഴയിൽ വെള്ളപ്പൊക്കം(Floods). വാരണാസിയിലെ എല്ലാ പ്രധാന ഘട്ടുകളും വെള്ളത്തിനടിയിലായി. ഗംഗാ നദി അപകട നില കഴഞ്ഞും ഒഴുകുന്നതായാണ് വിവരം. രാവിലെ 8 മണി വരെ ഗംഗാ നദിയുടെ നിലവിലെ ജലനിരപ്പ് 70.12 മീറ്ററാണ്.
ശനിയാഴ്ച ദശാശ്വമേധ് ഘട്ടിന്റെ മുകളിലെ പടികളിലെ പോലീസ് ബൂത്തിലേക്കും ഗംഗാ ക്ഷേത്രത്തിലേക്കും വെള്ളം കയറി. ഇതോടെ പ്രദേശ വാസികളെ ഒഴുപ്പിച്ചു. വെള്ളം കയറിയതോടെ മണികർണിക ഘട്ടിലെ കടകൾ അടച്ചുപൂട്ടി.
ഘട്ടുകൾ വെള്ളത്തിനടിയിലായതിനാൽ മൃതദേഹങ്ങൾ ദഹിപ്പിക്കുന്നത് മേൽക്കൂരകളിലേക്ക് മാറ്റി. അതേസമയം മൃതദേഹങ്ങൾ ദഹിപ്പിക്കാൻ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്.