
വാരണാസി: ഉത്തർപ്രദേശിൽ വെള്ളപൊക്കം(Flood). ഗംഗാ നദി അപകടനിലയ്ക്ക് മുകളിൽ കരകവിഞ്ഞൊഴുകുന്നതായാണ് വിവരം. യുപിയിലെ ജലസേചന വകുപ്പിന്റെ കണക്കനുസരിച്ച് ഗംഗ, വരുണ, യമുന തുടങ്ങിയ നദികൾ പ്രളയസമാനമായ രീതിയിലാണ് ഒഴുകുന്നത്.
ഈ നദീ തീരങ്ങളിൽ നിന്നായി ഏകദേശം 11,248 പേരെ മാറ്റിപ്പാർപ്പിച്ചു. അതേസമയം വെള്ളപൊക്കം 84,000-ത്തിലധികം ജനങ്ങളെ ബാധിച്ചതായാണ് വിവരം. 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് 12 മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.