
പഞ്ചാബ്: ശക്തമായ മഴയും വെള്ളപ്പൊക്കവും മൂലം സെപ്റ്റംബർ 3 വരെ എല്ലാ കോളേജുകളും സർവകലാശാലകളും പോളിടെക്നിക് സ്ഥാപനങ്ങളും അടച്ചിടാൻ നിർദേശിച്ച് പഞ്ചാബ് സർക്കാർ(Flood). സംസ്ഥാനത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് തീരുമാനം.
പഞ്ചാബിലെ പല ജില്ലകളിലും ഞായറാഴ്ച രാത്രി മുതൽ മഴ പെയ്യുന്നുണ്ട്. ഹിമാചൽ പ്രദേശിലെയും ജമ്മു കശ്മീരിലെയും വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴയെത്തുടർന്ന് സത്‌ലജ്, ബിയാസ്, രവി നദികൾ കരകവിഞ്ഞൊഴുകുന്ന അവസ്ഥയാണുള്ളത്. ഇതാണ് വെള്ളപ്പൊക്കത്തിന് കാരണം.