
ഹിമാചൽ പ്രദേശ്: ധർമ്മശാലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിൽ മരണം 5 ആയി(Floods). വെള്ളപ്പൊക്കത്തെ തുടർന്ന് നിരവധി പേരെ കാണാതായതായാണ് വിവരം. 250 ലധികം പേരെ ഇതിനോടകം രക്ഷപ്പെടുത്തി.
വെള്ളപ്പൊക്കത്തിൽ അടിയന്തര തിരച്ചിന് സംസ്ഥാന, കേന്ദ്ര സംഘങ്ങൾ സംയുക്തമായാണ് നേതൃത്വം നൽകുന്നത്. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.