
ജമ്മു: മണിക്കൂറുകളായി പെയ്യുന്ന കനത്ത മഴയിൽ ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ വെള്ളപ്പൊക്കം(Flood). ധർഹലി, സക്തോ നദികളിലെ ജലനിരപ്പ് ഉയർന്നതോടെയാണ് ജില്ല വെള്ളത്തിനടിയിലായത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മണ്ണിടിച്ചിലുണ്ടായതായും റിപ്പോർട്ടുണ്ട്.
ജമ്മു-രജൗരി-പൂഞ്ച് ഹൈവേയിലാണ് മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. ജമ്മു മേഖലയിൽ അടുത്ത 72 മണിക്കൂറിനുള്ളിൽ കനത്ത മഴ പെയ്യുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഇതേ തുടർന്ന് രജൗരി ജില്ലാ ഭരണകൂടം ചൊവ്വാഴ്ച ജില്ലയിലെ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകലക്കും അവധി പ്രഖ്യാപിച്ചു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.