flood alert

തമിഴ്നാടിനും ആന്ധ്രാപ്രദേശിനും പ്രളയ മുന്നറിയിപ്പ് ; സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു | Flood Alert

തമിഴ്നാടിന്റെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്.
Published on

ചെന്നൈ : തമിഴ്നാടിനും ആന്ധ്രാപ്രദേശിനും പ്രളയ മുന്നറിയിപ്പ് നൽകി കേന്ദ്ര ജല കമ്മിഷൻ. ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തെ തുടർന്ന് തമിഴ്നാടിന്റെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്.

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും വടക്കൻ തമിഴ്‌നാട്-പുതുച്ചേരി തീരങ്ങളിലും രൂപപ്പെട്ട തീവ്രന്യൂനമർദ്ദത്തെ തുടർന്ന് തിരുവള്ളൂർ, ചെന്നൈ ജില്ലകളിൽ ചൊവ്വാഴ്ച രാവിലെ വരെ അതിശക്തമായതോ ശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച ചെന്നൈയിൽ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു.

അതേസമയം ഡിറ്റ്‍വ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും ശ്രീലങ്കയിലും ഇന്തോനേഷ്യയിലും തായ്ലന്റിലുമായി മരണം ആയിരം കടന്നു. ഇന്തോനേഷ്യയിൽ മാത്രം മരണസംഖ്യ 600 കടന്നു. ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി പ്രസിഡന്റ് അനുര കുമാര ദിസനായകെ അറിയിച്ചു. 2.2 കോടി ജനങ്ങൾ ജീവിക്കുന്ന ശ്രീലങ്കയിൽ തലസ്ഥാനമായ കൊളംബോ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പ്രളയത്തിൽ വലിയ നാശനഷ്ടങ്ങളുണ്ടായി. 7.2 കോടി ജനസംഖ്യയുള്ള തായ്‍ലാന്റിലെ സോങ്ഖല പ്രവശ്യയെയാണ് പ്രളയം വൻതോതിൽ ബാധിച്ചത്.

Times Kerala
timeskerala.com