ഡൽഹി : കനത്ത മഴയെ തുടർന്ന് ഡൽഹിയിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. എട്ട് വിമാനങ്ങൾ ജയ്പുരിലേക്കും അഞ്ചെണ്ണം ലഖ്‌നൗവിലേക്കും രണ്ടെണ്ണം ഛണ്ഡീഗഢിലേക്കും വഴിതിരിച്ചുവിട്ടത്.രാവിലെ മുതൽ ഡൽഹിയിൽ ശക്തമായ മഴ അനുഭവപ്പെട്ടത്. ഇതേ തുടർന്ന് പലയിടങ്ങളിലും വലിയ ഗതാഗതക്കുരുക്കും വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്.
മോശം കാലാവസ്ഥ വിമാന സർവീസുകളെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഡൽഹി എയർപോർട്ട് അധികൃതർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.റോഡുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വിമാനത്താവളത്തിലെത്താൻ ഡൽഹി മെട്രോ ഉപയോഗിക്കാനും യാത്രക്കാർക്ക് നിർദ്ദേശം നൽകി.