അഹമ്മദാബാദ് വിമാനാപകടം: "വിമാന നമ്പർ AI 171 എന്നത് AI 159 എന്ന് പുനർനാമകരണം ചെയ്യും" - എയർ ഇന്ത്യ | Ahmedabad plane crash

രാജ്യമെമ്പാടും ഞെട്ടലുണ്ടാക്കിയ വിമാനദുരന്തത്തിൽ 294 ജീവനുകൾ പൊലിഞ്ഞിരുന്നു.
Ahmedabad plane crash
Published on

ഗുജറാത്ത്: അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ തകർന്നു വീണ വിമാനത്തിന്റെ പേര് മാറ്റാൻ തീരുമാനമായി(Ahmedabad plane crash). വിമാന നമ്പർ AI 171 എന്നത് മാറ്റി ഫ്ലൈറ്റ് നമ്പർ AI 159 എന്ന് പുനർനിശ്ചയിക്കും. അഹമ്മദാബാദിൽ നിന്ന് ഗാറ്റ്വിക്കിലേക്കുള്ള വിമാനത്തിന്റെ നമ്പർ AI 159 ആയും മടക്ക വിമാന നമ്പർ AI160 ആയും മറ്റും. ഒരു അപകടത്തിന് ശേഷം ഫ്ലൈറ്റ് നമ്പർ മാറ്റുന്നത് യാത്രക്കാർക്ക് ആഘാതമോ മോശം ഓർമ്മകൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യും. അതിനാലാണ് നടപടി.

"അഹമ്മദാബാദിൽ നിന്ന് ഗാറ്റ്വിക്കിലേക്കുള്ള [ലണ്ടൻ] വിമാനത്തിന്റെ നമ്പർ AI 159 ആയി പുനർനാമകരണം ചെയ്യും. മടക്ക വിമാനവും AI160 ആയി മാറ്റും. ഈ മാറ്റം ഉടൻ തന്നെ ഫലത്തിൽ വരും." - എയർ ഇന്ത്യ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

രാജ്യമെമ്പാടും ഞെട്ടലുണ്ടാക്കിയ വിമാനദുരന്തത്തിൽ 294 ജീവനുകൾ പൊലിഞ്ഞിരുന്നു. 242 പേരുണ്ടായിരുന്ന വിമാനത്തിൽ അപകടത്തിൽ നിന്നും രക്ഷപെട്ടത് ഒരാൾ മാത്രമാണ്.

Related Stories

No stories found.
Times Kerala
timeskerala.com