
ഷിംല: ഹിമാചൽ പ്രദേശിൽ ശക്തമായ മഴ തുടരുന്നു. കനത്ത മഴയിലും കെടുതിയിലും 51 പേർക്ക് ജീവൻ നഷ്ടമായി(floods). മണ്ണിടിച്ചിളിലും വെള്ളപൊക്കത്തിലും 22 പേരെ കാണാതാവുകയും ചെയ്തു. മാണ്ഡി ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ മരണപ്പെട്ടിരിക്കുന്നത്. ഇവിടെ മാത്രം 10 പേർ മരിക്കുകയും 34 പേരെ കാണാതാവുകയും ചെയ്തു.
സംസ്ഥാനത്ത് 204 വീടുകൾ പൂർണമായും തകർന്നു. പ്രദേശത്ത് രക്ഷാപ്രവർത്തനവും പുനരുദ്ധാരണ പ്രവർത്തനങ്ങളും തുടർന്ന് കൊണ്ടിരിക്കുകയാണ്. ദുരന്തനിവാരണ അതോറിറ്റി നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.