ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ മണ്ണിടിച്ചിൽ മരിച്ചവരുടെ എണ്ണം പത്തായി. മിന്നൽ പ്രളയത്തിൽ ദോഡയിൽ 4 പേരും, കത്രയിലെ വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം മണ്ണിടിച്ചിലിൽ 6 പേരുമാണ് മരിച്ചത്. അപകടത്തിൽ 15 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
സൈന്യമടക്കം രക്ഷാ പ്രവർത്തനം തുടരുകയാണ്. ദോഡ ജില്ലയിലാണ് രാവിലെ മിന്നൽ പ്രളയമുണ്ടായത്. താഴ്ന്ന മേഖലയിലെ പല വീടുകളിലും വെള്ളം കയറുകയും കെട്ടിടങ്ങൾ തകർന്ന് വീഴുകയും ചെയ്യും. മേഖലയിലെ പല നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. താവി നദിക്ക് കുറുകെയുള്ള പാലം തകർന്ന് നിരവധി വാഹനങ്ങൾ അപകടത്തിൽപെട്ടു.
ദോഡ കൂടാതെ കിഷ്ത്വാർ, കത്ര മുതലായ ജില്ലകളിലും സ്ഥിതി ഗുരുതരമാണ്. കത്രയിലെ വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം ഉച്ചയ്ക്കാണ് മണ്ണിടിച്ചിലുണ്ടായത്. അപകടത്തില്‍ 15 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
അതേ സമയം, വരുന്ന 24 മണിക്കൂർ കൂടി കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കേന്ദ്രം സാഹചര്യം നിരീക്ഷിക്കുകയാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് അറിയിച്ചു. കൂടാതെ ഹിമാചൽ പ്രദേശിലും, ഉത്തരാഖണ്ഡിലും മഴ ആശങ്കയായി തുടരുകയാണ്.