അയോധ്യാ രാമ ക്ഷേത്രത്തിൽ നാളെ ധ്വജാരോഹണം: ചടങ്ങ് നിർവ്വഹിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി | Ayodhya Ram temple

സുരക്ഷാ വിന്യാസം ശക്തമാക്കിയിട്ടുണ്ട്.
അയോധ്യാ രാമ ക്ഷേത്രത്തിൽ നാളെ ധ്വജാരോഹണം: ചടങ്ങ് നിർവ്വഹിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി | Ayodhya Ram temple

അയോധ്യ: അയോധ്യാ രാമക്ഷേത്രത്തിൽ നാളെ ധ്വജാരോഹണ ചടങ്ങ് നടക്കും. ക്ഷേത്ര നിർമ്മാണം പൂർത്തിയായതിൻ്റെ പശ്ചാത്തലത്തിലാണ് ഈ ചടങ്ങ് സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ധ്വജാരോഹണം നിർവഹിക്കുക.(Flag hoisting ceremony at Ayodhya Ram temple tomorrow, PM Modi to perform the ceremony)

ചടങ്ങിനോടനുബന്ധിച്ച് പ്രധാനമന്ത്രിയുടെ റോഡ് ഷോയും അയോധ്യയിൽ നടക്കും. ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത് ചടങ്ങിൽ പങ്കെടുക്കും. മറ്റ് നിരവധി പ്രമുഖരും ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തും.

2020ൽ രാമക്ഷേത്ര നിർമ്മാണം ആരംഭിച്ചു. 2024ൽ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ പ്രധാനമന്ത്രി മോദിയാണ് നിർവഹിച്ചത്. ചടങ്ങിൻ്റെ പശ്ചാത്തലത്തിൽ അയോധ്യയിലും പരിസര പ്രദേശങ്ങളിലും സുരക്ഷാ വിന്യാസം ശക്തമാക്കിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com