വഡോദര: ആനന്ദ് ജില്ലയിൽ അഞ്ച് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് നദിയിലേക്ക് വലിച്ചെറിഞ്ഞു(sexually assaulted). സംഭവത്തിൽ വഡോദര സിൻഡ്രോട്ട് സ്വദേശിയും വിവാഹിതനുമായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശനിയാഴ്ചയാണ് പെൺകുട്ടിയെ ഗ്രാമത്തിൽ നിന്ന് കാണാതായത്. തുടർന്ന് വീടിനു മുന്നിലുള്ള മിനി നദിയിൽ പോലീസും സംസ്ഥാന ദുരന്ത നിവാരണ സേനയും സംയുക്തമായി തിരച്ചിൽ നടത്തി.
ഇതിനിടയിലാണ് പെൺകുട്ടിയുടെ മൃതദേഹം നദിയിൽ നിന്നും കണ്ടെത്തിയത്. പെൺകുട്ടിയുടെ മേൽ കണ്ടെത്തിയ ആഭിചാര ചടങ്ങിന്റെ ലക്ഷണങ്ങളാണ് പ്രതിയിലേക്ക് എത്തിച്ചത്. മാത്രമല്ല; സിസിടിവി ദൃശ്യങ്ങളും പ്രതിയിലേക്കെത്താൻ സഹായിച്ചു. പ്രതിയെ കസ്റ്റഡിയിലെടുത്ത ഉടൻ തന്നെ ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു. അതേസമയം പ്രതിയുടെ കുഞ്ഞ് ജനിക്കുന്നതിന് ഒരു ദിവസം മുമ്പാണ് ഇയാൾ താന്ത്രിക ചടങ്ങ് നടത്തിയതെന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.