
ലഖ്‌നൗ: അംബേദ്കർ നഗറിൽ അഞ്ച് വയസ്സുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി(gang-raped). സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
മൊബൈൽ ഫോൺ കാണിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പ്രതികൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. കുട്ടിയുടെ കരച്ചിൽ കേട്ട് പ്രദേശവാസികൾ രക്തസ്രാവമുണ്ടായ നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു.
അമ്മ ഉപേക്ഷിച്ച് പോയ കുട്ടി മുത്തശ്ശിക്കൊപ്പമാണ് താമസിക്കുന്നത്. സംഭവത്തിൽ കേസെടുത്ത പോലീസ് കുട്ടികളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. അതേസമയം, പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.